കല്‍പ്പറ്റ : സ്വാതന്ത്യദിനത്തി ന്റെ 70 ാം വാര്‍ഷികത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി അഖിലേന്ത്യ തലത്തില്‍ നടത്തുന്ന തിരംഗയാത്രയുടെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15ന് ബൈക്ക് റാലി സംഘടിപ്പിക്കും.
ഭീകര വാദികള്‍ ഇന്ത്യ വിടുക അവരെ പിന്തുണക്കുന്നവരും എന്ന സന്ദേശമുയര്‍ത്തി ആഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് ലക്കിടി കരിന്തണ്ടന് സ്മാരക പരിസരത്ത് നിന്നും ആരംഭി ക്കുന്ന കാക്കവയല്‍ കാര്‍ഗില്‍ ജവാന് സ്മ്യതി വരെ ബൈക്ക് റാലി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന് അദ്ധക്ഷത വഹിച്ചു.
യോഗത്തില്‍ സംസ്ഥാന സമിതി അംഗം കെ. സദാനന്ദന്, ജില്ലാ സെക്രട്ടറിമാരായ കെ.പി.മധു, കെ.ശ്രീനിവാസന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാര്‍ പി. ആര് ബാലക്യഷ്ണല്, ടി.എം സുബീഷ് , കെ.എം ഹരീന്ദ്രന്‍, കെ.അനന്ദന്, വി.കെ ശിവദാസന്‍ , ലീല സുരേഷ് എം.പി സുകുമാരന്‍ , എ. രജിത് കുമാര്‍ ,രജില രതീഷ്, എം.കെ രാമദാസ്, പി.പി സത്യന് എന്നവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: