കാസര്‍കോട്: യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് ജില്ലയുടെ 5 മണ്ഡല കേന്ദ്രങ്ങളില്‍ മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം നടത്തും. വൈകുന്നേരം 3 മുതല്‍ 5 വരെയാണ് പരിപാടി.
മഞ്ചേശ്വരം മണ്ഡലത്തിലെ പരിപാടി യുവമോര്‍ച്ച പ്രസിഡന്റ് സുമിത്ത് രാജിന്റെ നേതൃത്വത്തില്‍ പെര്‍ളയിലും, കാസര്‍കോട് മണ്ഡലത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അവിനാശ്റൈയുടെ നേതൃത്വത്തില്‍ ബദിയഡുക്കയിലും, ഉദുമ മണ്ഡലം പരിപാടി പൊയിനാച്ചിയിലും, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സനലിന്റെ നേതൃത്വത്തില്‍ മാവുങ്കാലിലും, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.അനീഷിന്റെ നേതൃത്വത്തില്‍ നീലേശ്വരത്തും ദീപശിഖാ പ്രയാണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: