കാസര്‍കോട്: എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 14ന് സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നു. കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യ സമര സേനാനികളായ കെ.മാധവന്, കെ.വി.നാരായണന്, കര്‍ത്തമ്പു മേസ്ത്രി, കെ.ആര്.കണ്ണന് (നീലേശ്വരം) എന്നിവരെയാണ് ആദരിക്കുന്നത്. 14ന് ഉച്ചകഴിഞ്ഞ് 3ന് സ്വാതന്ത്ര്യ സമര സേനാനി കെ.മാധവനെ അദ്ദേഹത്തിന്റെ വീട്ടിലും, മറ്റുളളവരെ 3.30ന് ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയിലുമാണ് ആദരിക്കുന്നത്. ദിനാഘോഷങ്ങളോടനുബന്ധിച്ച് ആഗസ്ത് 9 മുതല്‍ 23 വരെ ജില്ലയില്‍ ദീപപ്രയാണം, ബൈക്ക് റാലി, മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ രക്ഷാബന്ധന് തുടങ്ങിയ പരിപാടികളും നടക്കുമെന്ന് ജില്ലാ കമ്മറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: