മലപ്പുറം: ഇന്‍കെല്‍ എഡ്യൂസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സാഫാ ഗ്രൂപ്പിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറി കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സാമൂഹിക വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ആഭരണ നിര്‍മ്മാണ രംഗത്തെ കോഴ്സുകളാണ് ഇവിടെയുള്ളത്. നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള ജെംസ് ആന്‍ഡ് ജ്വല്ലറി സ്കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഫിലിയേഷനോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളാണ് ഐജിഐ നടപ്പാക്കുന്നത്. ജെമ്മോളജി, ജ്വല്ലറി ഡിസൈന്‍, മാനുഫാക്ച്ചറിംങ് ആന്‍ഡ് മാനേജ്മെന്റ് എന്നിവയാണ് കോഴ്സുകള്‍. ജെമ്മോളജിക്കും ജ്വല്ലറി ഡിസൈനും പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ഡിഗ്രിയുള്ളവര്‍ക്ക് മാനുഫാക്ച്ചറിംങ് ആന്‍ഡ് മാനേജ്മെന്റ് കോഴ്സും പഠിക്കാം. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ 1500 പേര്‍ക്ക് അടുത്തവര്‍ഷം പരിശീലനം നല്കാന് ഉദ്യേശിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ അബ്ദുള്‍ കരീം, അംജാസ് സാഹിര്‍, അനൂപ് ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: