വാഴക്കാട്: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛ് ഭാരത് മിഷന് പേരുമാറ്റി അവതരിപ്പിച്ച വാഴക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം.
ശുചിത്വ ഹര്‍ത്താല്‍ എന്ന പേരിലാണ് കഴിഞ്ഞ ആറാം തിയതി പഞ്ചായത്തില്‍ ശുചീകരണം നടത്തിയത്. എന്നാല്‍ മാധ്യമങ്ങളുടെ ശ്രദ്ധപ്പിടിച്ചു പറ്റാന്‍ ഭരണപക്ഷം നടത്തിയ പ്രഹസനം മാത്രമാണിതെന്ന് ബിജെപി ആരോപിച്ചു. ജനോപകാര പദ്ധതിയെ അവഹേളിച്ചതിനെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനാണ് ബിജെപിയുടെ തീരുമാനം.
താട്, കുളം, വയലേലകള്‍, ജലസ്രോതസ്സുകള്‍, ഗ്രാമപ്രദേശങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവ മാലിന്യമുക്തമാക്കുകയെന്നാണ് പഞ്ചായത്ത് ആവശ്യപ്പെട്ടത്. അയല്‍സഭകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് രേഖാമൂലം നോട്ടീസ് നല്‍കുകയും ചെയ്തു. കുറച്ചുപേര്‍ ഇ തില്‍ പങ്കാളികളുമായി. പ ക്ഷേ സംഭരിച്ച ലോഡ് കണക്കിന് മാലിന്യം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടികിടക്കുകയാണ്. ഇത് സംസ്കരിക്കാന്‍ വഴികണ്ടെത്താതെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് പഞ്ചായത്ത് ഭരണസമിതി ചെയ്തത്.
പൊതുജനദ്രോഹ അവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി 15ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: