പെരിന്തല്‍മണ്ണ: വള്ളുവനാട് വികസന അതോററ്റി പിരിച്ചുവിടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കാനുള്ള ഏജന്‍സിയായി മാറിയിരിക്കുകയാണ് അതോറിറ്റി. സര്‍്ക്കാരിനും നാടിനും ബാധ്യതയായ ഇ്ത്തരം ഒരു സ്ഥാപനത്തിന്റെ ആവശ്യമില്ല. ചിലരുടെ പേരിനും പെരുമക്കും വേണ്ടി മാത്രമാണ് അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. വികസന അതോററ്റി നിലവില്‍ വന്നിട്ട് കാലങ്ങളായെങ്കിലും യാതൊരുവിധ വികസനവും നടന്നിട്ടില്ല. വെറും കടലാസ് കൂട്ടായ്മയായി മാറുകയാണ് ഇതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഒരു നഗരസഭാ കൗണ്‍സിലര്‍ക്ക് പോലും നടപ്പിലാക്കാന്‍ കഴിയുന്ന കാര്യമാണ് നഗര സൗന്ദരവല്കരണം. തുടങ്ങി വെച്ച പദ്ധതികളില്‍ ഭൂരിഭാഗവും പാതി വഴിയിലാണ്. മാത്രമല്ല തിരിഞ്ഞ് നോക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയിലും. പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് കഴിഞ്ഞ വര്‍ഷം മാത്രം നടപ്പാക്കിയതിന്റെ പത്തിലൊന്ന് പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പാക്കാന്‍ വള്ളുവനാട് വികസന അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. വ്യക്തി താല്പര്യങ്ങള് മുന്നില്‍ കണ്ട് രൂപം കൊടുത്ത ഈ അതോറിറ്റി അടിയന്തരമായി പിരിച്ചു വിടുകയാണ് വേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.ആലിങ്ങല്‍ പുല്പിടിയത്ത് സൈതാലുഹാജി(68). ഭാര്യ: നഫീസ മക്കള്‍: അലികുട്ടി, ലത്തീഫ്, സുനിത, ഷാഹിന, ഷംസിന, സബീന, മരുമക്കള്‍: ഷാഹിദ, ഫാത്തിമത്ത് സുഹറ,
പ്രതികരിക്കാൻ ഇവിടെ എഴുതുക: