തൃശൂര്‍: ഭര്‍തൃപീഡനം കാരണം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ആറുവര്‍ഷം കഠിനതടവും എണ്ണായിരം രൂപ പിഴയടക്കാനും ഉത്തരവ്. കുട്ടനെല്ലൂര്‍ കെല്‍ട്രോണ്‍ നഗര്‍ പുതുവിളൈ പുത്തന്‍വീട്ടില്‍ ജനോവ മകന് ജിനോയിയെയാണ് നാലാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ആര്.വിനായക റാവു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒമ്പതു മാസം കഠിനതടവ് അനുഭവിക്കണം. ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ടുവെന്നുമായിരുന്നു സംഭവം. ഇതിന്റെ പേരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീ. ജില്ല.ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ വിനുവര്‍ഗീസ് കാച്ചപ്പിള്ളി, അഡ്വ. ജോഷി പുതുശ്ശേരി, ഷിബു പുതുശ്ശേരി എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: