കല്‍പ്പറ്റ : കേരള സംസ്ഥാന പട്ടികജാതി, പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന് കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആഗസ്റ്റ് 17 ന് സിറ്റിംഗ് നടത്തും. സുഗന്ധഗിരി പ്രോജക്ട് – പട്ടികജാതി, പട്ടികഗോത്രവര്ഗ്ഗക്കാര്ക്ക് ഭൂമി നല്‍കിയതിലെ പ്രശ്നങ്ങള്‍, പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വനമേഖല, കെട്ടിട നിര്‍മ്മാണം, സര്‍വ്വകലാശാലയിലെ ക്ലാസ്സ് 4 തസ്തികയിലേയ്ക്കുളള പി.എസ്.സി നിയമനം, കാരാപ്പുഴ ജലസേചന പദ്ധതിപ്രകാരം സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത് നഷ്ടപരിഹാരം നല്‍കുന്നത് എന്നിവ സംബന്ധിച്ച പരാതികളിന്മേ•ല്‍ തീര്‍പ്പ് കല്പ്പിക്കുന്നതിനായാണ് കമീഷന് എത്തുന്നത്. കമ്മീഷന് ചെയര്മാന് ജഡ്ജി(റിട്ട) പി.എന്‍ വിജയകുമാര്‍, മെമ്പര്‍മാരായ എഴുകോണ്‍ നാരായണന് എക്സ് എം.എല്‍.എ അഡ്വ.കെ.കെ മനോജ് എന്നിവര്‍പങ്കെടുക്കും. പട്ടികജാതി, പട്ടികഗോത്രവര്ഗ്ഗക്കാര് വിവിധ സംഘടനകള്‍ എന്നിവര്‍ക്ക് കമ്മീഷന് മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: