മാനന്തവാടി : മത്സരത്തിനായി അതിവേഗം ഭക്ഷണം കഴിക്കേണ്ടിവരുന്നതിനാല്‍ ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങി ശ്വാസതടസ്സമുണ്ടായി മരണം വരെ സംഭവിക്കുന്നതിനാല്‍ ഇത്തരം മത്സരങ്ങള്‍ നിരോധിക്കണമെന്ന പരാതികള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തരം മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും തീറ്റമത്സരങ്ങളുടെ ദോഷവശങ്ങളെക്കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം നടത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി ആവശ്യപ്പെട്ടു.
സ്ഥിരമായി തീറ്റമത്സരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ദഹനക്കുറവ്, ഛര്‍ദ്ദി, വയറിളക്കം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്ദ്ധിച്ചുളള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍, അമിതവണ്ണം, രക്താതിമര്‍ദ്ദം, അമിത കൊളസ്ട്രോള്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടാകാം. ജില്ലയിലെ ക്ലബ്ബുകള്‍, വായനശാലകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങി എല്ലാ വകുപ്പുകളും ഏജന്‍സികളും തീറ്റമത്സരത്തിന്റെ ദോഷവശങ്ങള്‍ മനസ്സിലാക്കി സ്വയം വിട്ടുനില്‍ക്കുകയും അവരവരുടെ യൂണിറ്റുകളിലും സ്ഥാപനങ്ങളിലും തീറ്റമത്സരത്തിനെതിരെ ബോധവല്‍ക്കരണം സംഘടിപ്പിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: