കല്‍പ്പറ്റ : ഇടതുസര്‍ക്കാരിന്റെ ഭരണം ജനജീവിതം ദുസഹമാക്കിയിരിക്കുകയാണെന്ന് ഭാരതീയ ജനതാ മഹിളാമോ ര്‍ച്ച ജില്ലാകമ്മിറ്റി ആരോപി ച്ചു. കുറ്റക്യത്യങ്ങളും സ്ത്രീപീഡനങ്ങളും വര്‍ദ്ധിച്ചു വരികയാണെന്നും പോലീസ് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
യോഗം ബിജെപി ജില്ലാ ജനറല്‍ പി.ജി. ആനന്ദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ ആശാ ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യദിന 70ാം വാര്‍ഷികത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി അഖിലേന്ത്യ തലത്തില്‍ നടത്തുന്ന തിരംഗയാത്രയുടെ ഭാഗമായി ആഗസ്റ്റ് 18 ന് രാവിലെ പത്ത് മണിക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് പരിസരത്ത് രക്ഷാ ബന്ധന് സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു.
മഹിളാമോര്‍ച്ച ജില്ലാ ഭാരവാഹികളായി : പ്രസിഡന്റ് ആശാ ഷാജി, ജനറല്‍ സെക്രട്ടറിമാര്‍ ജയരവീന്ദ്രന്‍, സുജാത രാധക്യഷ്ണന്‍, വൈസ് പ്രസിഡന്റുമാര്‍ ശ്രിജ മധു, ശാന്തകുമാരി വെള്ളമുണ്ട, ശ്രീജ രാമചന്ദ്രന്, സെക്രട്ടറിമാര്‍ ബിന്ദു വിജയകുമാര്‍, അനുപമ വിനോദ്, ജയലക്ഷ്മി, വിജയകുമാരി, ട്രഷറര്‍ സുരേഖ, നിയോജക മണ്ഡലം പ്രസിഡന്റുമാരായി കല്‍പ്പറ്റ സന്ധ്യ മോഹന്‍ദാസ്, ബത്തേരി ശ്രീജ, മാനന്തവാടി ശ്രീകല ബാബു എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: