തിരുവല്ല: ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 12 മുതല്‍ 22 വരെയാണ് യജ്ഞം.യജ്ഞത്തിനോട് അനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ നിന്നുള്ള ഘോഷയാത്രകള്‍ പൂര്‍ത്തിയായി.
യജ്ഞത്തിന് ആവശ്യമായ രുദ്രാക്ഷവും ഹവിച്ച് കൊണ്ടുള്ള ഘോഷയാത്രക്ക് ശ്രീവല്ലഭക്ഷേത്രം ഉപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി.ഇന്നലെ വൈകിട്ട് അഞ്ചിന് ക്ഷേത്രത്തില്‍ അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിച്ചു.ചെങ്ങന്നൂര്‍ ക്ഷേത്ര ഉപദേശകസമിതിയുടെ ചുമതലയില്‍ പ്രത്യേകം രൂപവത്കരിച്ച സമിതിയാണ് സംഘാടകര്‍.
ശ്രീരുദ്രജപം, ഹോമം, കലശാഭിഷേകം, മറ്റു വിശേഷാല്‍ പൂജകള്‍ തുടങ്ങിയവ യജ്ഞത്തിന്റെ ഭാഗമായുണ്ട്. തന്ത്രി കണ്ഠര് മോഹനര്, വേദപണ്ഡിതന് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി, തന്ത്രി മഹേഷ് മോഹനര് എന്നിവര്‍ മുഖ്യകാര്‍മികരാകും. 11 ദിവസങ്ങളിലായി 11 യജുര്‍വേദികള്‍ 11 ഉരു ശ്രീരുദ്രം ജപിക്കും. ഇങ്ങനെ ജപിക്കുന്ന നെയ്യ്, തേന്‍, കരിക്ക്, കരിമ്പിന്നീര്, നാരങ്ങാനീര് തുടങ്ങിയ 11 ദ്രവ്യങ്ങള്‍ ദേവന് അഭിഷേകം ചെയ്യും.
ദിവസവും വൈകുന്നേരങ്ങളില്‍ ലളിതാസഹസ്രനാമാര്ച്ചനയുണ്ട്. ദേവന് ഉച്ചയ്ക്കും ദേവിക്ക് രാത്രിയുമാണ് കലശാഭിഷേകം.ദിവസവും മഹാഗണപതി ഹോമത്തോടെയാണ് യജ്ഞശാല ഉണരുന്നത്. വിവിധ ദിവസങ്ങളില്‍ ഗൗരീമംഗള പൂജ, വിദ്യാസരസ്വതീ പൂജ, മൃത്യുഞ്ജയ പൂജ, മൃതസഞ്ജീവനീ പൂജ തുടങ്ങിയവയുമുണ്ട്.മൂന്നുനേരവും ഭക്തര്‍ക്ക് അന്നദാനമുണ്ട്. യജ്ഞത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് താമസസൗകര്യവും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
യജ്ഞവുമായി ബന്ധപ്പെട്ട് സാംസ്കാരിക സമ്മേളനവുമുണ്ട്. ഗോപകുമാര്‍ ചൈത്രം (ചെയ.), ഹരിശര്‍മ (വര്‍ക്കിങ് ചെയ.), എം.വി.ഗോപകുമാര്‍, എസ്.വി.പ്രസാദ് (വൈസ് ചെയ.), ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.ജി.എം.നമ്ബൂതിരി, രഘുനാഥന് നായര്‍ മിഥുല (ജന. സെക്ര.) എം.ജി.ഉണ്ണിക്കൃഷ്ണന് നായര്‍ വഞ്ഞിപ്പുഴ പാലസ് (ജന. കണ്‍വീനര്‍), ഗണേശ് പുലിയൂര് (ജോ.കണ്.) തുടങ്ങിയവരുള്‍പ്പെട്ടതാണ് സംഘാടകസമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: