മലപ്പുറം: തെരുവു കച്ചവട നിയന്ത്രണവും അവരുടെ ഉപജീവന സംരക്ഷണവും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ വഴിയോര കച്ചവടക്കാര്‍ സമരത്തിനൊരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പും ട്രാഫിക് പോലിസും ആരോഗ്യവകുപ്പും റവന്യു അധികാരികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് വര്‍ഷങ്ങളായി തുടരുന്ന വഴിയോര കച്ചവടക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് സംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തൊരുവുകച്ചവടം നിയമാനുസൃതമാക്കാനും നിയന്ത്രിക്കാനുമായാണ് 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ തെരുവു കച്ചവട നിയമം കൊണ്ടുവന്നത്. എന്നാല്‍ ജില്ലയില്‍ ഈ നിയമം ഇതുവരെ നടപ്പാക്കിയത് മലപ്പുറം നഗരസഭ മാത്രമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. നഗരപ്രദേശങ്ങളെ പോലെ ഗ്രാമ പഞ്ചായത്തുകളേയും തെരുവു കച്ചവട നിയന്ത്രണ നിയമത്തിന്റെ പരിതിയില്‍ കൊണ്ടുവരണം. വാര്‍ത്താസമ്മേളനത്തില്‍ വഴിയോര കച്ചവട ക്ഷേമസമിതി ഭാരവാഹികളായ ഭഗവന്‍ദാസ് മഠത്തൊടി, പരമാനന്ദന് മങ്കട,സികെ അഹമ്മദ് അനീസ്, റഫീഖ് വരിക്കോടന്‍ മുസ്തഫ വിരിക്കോടന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: