മാനന്തവാടി : മാനന്തവാടി ബീവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടാന്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ ഉത്തരവിട്ടു. ഓഗസ്റ്റ് 13ന് ഉച്ച ഒരു മണി മുതല്‍ ഔട്ട്ലെറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നത് തടഞ്ഞുകൊണ്ടാണ് ഉത്തരവ്. ഇതിനുശേഷം ഔട്ട്ലെറ്റിലെ സ്റ്റോക്ക് ലൈസന്‍സുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനല്ലാതെ തുറക്കാന്‍ പാടില്ല. രണ്ടു മാസത്തേക്കാണ് ഉത്തരവിന് പ്രാബല്യമുണ്ടാവുക. ഔട്ട്ലെറ്റ് അടച്ചുപൂട്ടുന്നത് വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ഉറപ്പാക്കണമെന്നും ആവശ്യമായ സുരക്ഷ ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
ജൂലൈ 31നകം ഔട്ട്ലെറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയോ അടയ്ക്കുകയോ ചെയ്യണമെന്ന് കഴിഞ്ഞ ജൂണ്‍ 22ന് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ബീവറേജസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു. കോര്പറേഷന് ഇതിന് തയാറാകാത്തതിനെ തുടര്‍ന്നാണ് പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം (1989) സെക്ഷന്‍ 17 (2) പ്രകാരവും ക്രിമിനല്‍ നടപടിക്രമത്തിലെ സെക്ഷന്‍ 144 അനുസരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: