കല്‍പ്പറ്റ : കല്‍പ്പറ്റയില്‍ വീ ണ്ടും കെട്ടിട അപകടം. കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപം ബഹുനില കെട്ടിടം തകര്‍ന്നുവീണ് ഒരുമാസം തികയുംമുന്പെയാണ് കല് പ്പറ്റ പഴയ ബസ് സ്റ്റാന്റിന് സ മീപം മെസ് ഹൗസിലേക്ക് കെട്ടിടഭാഗം തകര്‍ന്നുവീണത്. ഹൈവേക്കരികില്‍ പ്രവര്‍ത്തിക്കുന്ന അമാന മെസ്സ് ഹൗ സിന്റെ ഒരു ഭിത്തിയാണ് വ്യാ ഴാഴ്ച്ച ഉച്ചയോടെ തകര്‍ന്നുവീണത്. ഈ സമയം ഹോട്ടലിലുനുള്ളിള് ആളുകള്‍ ഭക്ഷ ണം കഴിക്കുന്നുണ്ടായിരുന്നു. മൂന്ന് വയസ്സുള്ള കുട്ടിയടക്കം പത്തിലധികംപേര് സമീപത്തുണ്ടായിരുന്നെങ്കിലും ആ ളൊഴിഞ്ഞ ഭാഗത്തേക്കാണ് ഭി ത്തി നിലംപൊത്തിയത്. മറുവശത്ത് ഈ പഴയകെട്ടിടത്തി ന്റെ അറ്റക്കുറ്റ പണികള്‍ നടന്നുവരുന്നുണ്ടായിരുന്നു. ഇതിനായി ഒരുഭാഗം തുരന്നെടുത്തപ്പോള്‍ ഉണ്ടായ ബലക്ഷയമാണ് അപകടത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: