ബത്തേരി : സ്വാതന്ത്ര്യദിനാഘോഷത്തിന് കൊഴുപ്പ് കൂട്ടാനും വിദ്യാലയങ്ങളില്‍ ദേശ ഭക്തിഗാനാലപനം സംഘടിപ്പിക്കുന്നതിനും ദേശഭക്തി ഗാനങ്ങളുടെ പുസ്തകങ്ങളോ സി.ഡി.യോ കിട്ടാനുണ്ടോ എന്ന് അന്വേഷിച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നെട്ടോട്ടം ഓടുകയാണ്.
ബുക്ക് സ്റ്റാളുകളിലും കൊടിതോരണങ്ങള്‍ വില്‍ക്കുന്ന കടകളിലും ദേശഭക്തി ഗാനം തേടി ഇവര്‍ കയറി ഇറങ്ങുമ്പോള്‍ നമ്മുടെ വര്‍ത്തമാനകാല പൊതു സമൂഹത്തിന്റെ ചരിത്ര ബോധം വിളിച്ചോതുകയാണ്. പോയകാലത്തെ വൈദേശീയ ആധിപത്യത്തിന്റേയും അടിച്ചമര്‍ത്തലുകളുടേയും ചരിത്രമറിയാത്ത ഗുരുനാഥന്മാര് പുതിയകാലത്തിന്റെ സവിശേഷതയാവുകയാണ്. നാടിന്റെ ചരിത്രവും പാരമ്പര്യങ്ങളും വിളിച്ചോതുന്ന പാഠ്യ പദ്ധതികളും പാഠപുസ്തങ്ങളും ഇല്ലാതായതോടെ ദേശഭക്തിഗാനങ്ങളും വിപണിയിലെ വില്‍പ്പനച്ചരക്കാവുകയാണ്.
ആഗസ്റ്റ് 15നും ജനുവരി 26നും മാത്രം ചര്‍ച്ചചെയ്യാനുളള വിഷയമാണ് ദേശീയബോധമെന്ന ധാരണയിലാണ് ഇവരില്‍ പലരും. പുതു തലമുറ അദ്ധ്യാപര്ക്കിടയില്പ്പോലും വായന ഇല്ലാതാവുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. വിപണിയില്‍നിന്ന് വാങ്ങുന്ന കൊടി തോരണങ്ങളും മറ്റും ഉപയോഗിച്ച് ആഗസ്റ്റ് 15ന് വിദ്യാലയങ്ങള്‍ മോടിപിടപ്പിക്കുകയും വിപണിയിലെ റെഡിമെയ്ഡ് ദേശഭക്തി ഗാനങ്ങള്‍ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു.
ദേശഭക്തി ഗാനങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നമ്മുടെ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: