പത്തനംതിട്ട: ആറന്മുള വിമാനത്താവള വിഷയത്തില്‍ ബിജെപിയുടെ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ വിമാനത്താവളത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ അനുമതി പിന്‍വലിക്കുകയാണ് വേണ്ടതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട പറഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക് അനുകൂലമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ ഉത്തരവുകള്‍ പിന്‍വലിക്കാന്‍ തയ്യാറാകാത്തതാണ് കെജിഎസ് ഗ്രൂപ്പിന് പാരിസ്ഥിതിക പഠനത്തിനായി അപേക്ഷ നല്കുവാനുള്ള സാഹചര്യം ഒരുക്കിയത്. വിമാനത്താവള പദ്ധതി പ്രദേശത്ത് നിലനില്‍ക്കുന്ന വ്യാവസായിക മേഖലാ പ്രഖ്യാപനം അടിയന്തിരമായി പിന്‍വലിച്ച് എല്‍ഡിഎഫ് സര്‍ക്കാരും സിപിഎമ്മും വിമാനത്താവള വിരുദ്ധ നിലപാടിനോട് ആത്മാര്ത്ഥതകാണിക്കാന് തയ്യാറാകണം. നിലവില്‍ പാരിസ്ഥിതിക പഠനത്തിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയതിനെ പാരിസ്ഥിതിക അനുമതിയായി ചിത്രീകരിച്ച് തെറ്റിധാരണ സൃഷ്ടിക്കേണ്ടെന്നും വിമാനത്താവളകാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അശോകന് കുളനട പറഞ്ഞു. ബിജെപിയുടെ പ്രഖ്യാപിത നയത്തില്‍ യാതൊരു മാറ്റവുമില്ല. എന്നാല്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്‍േയും ജില്ലയിലെ സിപിഎമ്മിന്റേയും നയവും നിലപാടുകളും ജനങ്ങളെ വഞ്ചിക്കുന്നതാണ്. തെറ്റ് തിരുത്തുവാന്‍ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: