തവിഞ്ഞാല്‍ : പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് ടൈലറിങ്ങ് പരിശീലനം തുടങ്ങി. തവിഞ്ഞാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി ട്രൈബല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്ത്വത്തില്‍ സംസ്ഥാന യുവജന ക്ഷേമ ബോ ര്‍ഡിന്റെ ധനസഹായത്തോടെയാണ് പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ അമ്പത് പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ അമ്പത് പേര്‍ക്കും കേന്ദ്രത്തില്‍ പരിശീലനം നല്‍കും. പട്ടികവര്‍ഗ്ഗ യുവതീയുവാക്കളെ വിവിധ തൊഴില്‍ മേഖലകളിലേക്ക് കൈപിടിച്ചുയര്ത്തുന്നതിമനായി ത്രിതല പഞ്ചായത്തുകളുടെയും പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകളുടെയും സഹരകണത്തോടെ കൂടുതല്‍ പരിപാടികള്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ പച്ചക്കറി കൃഷിയും വാടക സ്റ്റോറും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നൂറ് അംഗങ്ങളുള്ള സൊസൈറ്റി ഓണത്തിന് ജൈവ പച്ചക്കറി ചന്തയും തുടര്‍ന്ന് ബാഗ് നിര്‍മ്മാണ യൂണിറ്റും തുടങ്ങും. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍നിന്നും പ്രവര്‍ത്തനമേഖല മാനന്തവാടി താലൂക്ക് മുഴുവന്‍ വ്യപിപ്പിക്കാനാണ് ഉദ്ദേശം. പരിശീലനത്തിന്റെ ഉദ്ഘാടനം തവിഞ്ഞാല്‍ ്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന് നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് ടി. കെ.ഗോപി അധ്യക്ഷത വഹിച്ചു. കെ.ചന്തു, എ.പ്രഭാകരന് മാസ്റ്റര്‍, തങ്കമ്മ യേശുദാസ്, ലിസി ജോസ്, സുരേഷ്ബാബു, ബീനബാലകൃഷ്ണന്. പി.എ. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: