കല്‍പ്പറ്റ : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സി.കെ.ശശീന്ദ്രന് എംഎ ല്‍എ നിര്‍വഹിച്ചു. കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ദേവകി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആശാദേവി ദിനാചരണസന്ദേശം നല്കി. കല്‍പ്പറ്റ ബ്ലോക്ക്പഞ്ച ായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്മുഖന് ദിനാചരണ പ്രതിജ്ഞ ചൊല്ലി. കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.പി. ശോശാമ്മ, ഐ.സി.ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ചിത്രലേഖ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി. ജയേഷ്, അര്‍ബന്‍ ആര്.സി.എച്ച്. ഓഫീസര്‍ ഡോ.കെ.എസ്. അജയന്, കല്‍പ്പറ്റ ജനറല്‍ ആശുപത്രി ആര്.സി.എച്ച്. ഓഫീസര്‍ ഡോ.നീതു, സംസ്ഥാന നിരീക്ഷകന് ദുരൈ രാജ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ്, സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് സി.എന്‍. ചന്ദ്രന്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ശോഭന ടി.ടി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ എന്‍.ഡി തോമസ്, സ്റ്റാഫ് സെക്രട്ടറി പി.ജെ.സെബാസ്റ്റിയന്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഇന്‍ചാര്‍ജ് ബേബി നാപ്പള്ളി, ടെക്നിക്കല്‍ അസി. യു.കെ. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. വി.ജിതേഷ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസഇസ്മാലി നന്ദിയും പറഞ്ഞു.
ജില്ലാ ഭരണകൂടം, വിദ്യാഭ്യാസവകുപ്പ്, സാമൂഹികനീതി വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പിന്റേയും ദേശീയ ആരോഗ്യദൗത്യത്തിന്റേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ ഒന്നു മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സ്കൂളുകളിലും അംഗന്‍വാടികളിലുമായി വിരനശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്കി. ബുധനാഴ്ച ഗുളിക കഴിക്കാത്തവര്‍ക്ക് ആഗസ്റ്റ് 17ന് അംഗന്‍വാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് വിരഗുളിക നല്‍കുമെന്ന് ഡി.എം.ഒ ഡോ. ആശാദേവി അറിയിച്ചു.
ദ്വാരക എയുപി സ്കൂളില്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.ജെ.പൈലി ഉദ്ഘാടനം ചെയ്തു. ഡോ.ടോജോ പി.ജോയ്, ഹെഡ്മാസ്റ്റര് ഷാജിഅഗസ്റ്റിന്, പിടിഎ പ്രസിഡണ്ട് മനുകുഴിവേലില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുരളീധരന് എന്നിവര്‍ സംസാരിച്ചു. പനമരം ഗവ. യു.പി.സ്കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് ലിസ്സി തൊമസ് ഉദ്ഘാടനം ചെയ്തു. ഡോ.ഷീജ, ഹമീദ് എന്നിവര്‍ നേതൃത്വം നല്കി. പേര്യ ചുങ്കം അംഗന്‍വാടിയില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡോ.അനീഷ് പരമേശ്വരന്, കെ.ജെ.ബേബി എന്നിവര്‍ സംസാരിച്ചു. കുറുക്കന്മൂല ഗവ:യു.പി.സ്കൂളില്‍ ഡോ.ദില്ഷാജ് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ.രാജീവന് നേതൃത്വം നല്കി.
അപ്പപ്പാറ സ്കൂളില്‍ വാര്ഡ്മെമ്പര് ഉണ്ണി ഉദ്ഘാടനം ചെയ്തു. കാട്ടിക്കുളം ഹൈസ്കൂളില്‍ തിരുനെല്ലി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബിജില ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവീന്ദ്രന് സംസാരിച്ചു. മാനന്തവാടി ഗവ. യു.പി.സ്കൂളില്‍ ഹെഡ്മാസ്റ്റര് മുരളീധരന് ഉദ്ഘാടനം ചെയ്തു. ഷിഫാനത്ത് നേതൃത്വം നല്കി. വെള്ളമുണ്ട ഗവ. ഹൈസ്കൂളില്‍ വാര്‍ഡ് മെമ്പര്‍ കുഞ്ഞികോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജന് നേതൃത്വം നല്കി. കോറോം യു.പി.സ്കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കല്ലോടി ഹൈസ്കൂളില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന് ഉദ്ഘാടനം ചെയ്തു.
തരിയോട് ജി.എച്ച്.എസ്.എസില്‍ പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ ഉദ്ഘാടനം ചെയ്തു. ജ്യോതിഭായി, ഡോ. വിജേഷ്, ഷീജആന്റണി, കെ .കെ.ജോണ്സണ്, ടോം ജോസ്, ഗിരിജ സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. ജി.എച്ച്.എസ്.എസ് മേപ്പാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നാസിര്‍, ഡോ. അനീഷ് എ.പി, മൊയ്തീന് കെ.പി, റഫീഖ് കെ, ജിജിത് എന്നിവര്‍ സംസാരിച്ചു. ചേലോട് യു.പി. സ്കൂളില്‍ വൈത്തിരി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍േപഴ്സന്‍ ഡോളി ജോസ് ഉദ്ഘാടനം ചെയ്തു. എല്‍സി ജോര്‍ജ്, ഡോ. ദിവ്യ, കെ.സി. രാജേന്ദ്രന്, കെ. സാറാമ്മ, പ്രധാനാധ്യാപിക ലൈല എന്നിവര്‍ സംസാരിച്ചു. മീനങ്ങാടി ജി.എച്ച്.എസ്.എസില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് ലിസി പൗലോസ് ഉദ്ഘാടനം ചെയ്തു. ടി.കെ.പൗലോസ്, യശോദ, ബാലചന്ദ്രന്, ജഗദീഷ്.എം.വി. എന്നിവര്‍ സംസാരിച്ചു.
അമ്പലവയല്‍ ഗവ. ഹൈസ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവപ്രകാശ് പി.കെ. എന്നിവര്‍ സംസാരിച്ചു. കാക്കവയല്‍ ജി.എച്ച്.എസില്‍ മുട്ടില്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ധന്യ, പ്രധാനാധ്യാപിക ഗീത, പി.ടി.എ പ്രസിഡന്റ് മഹേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ്, കലാദേവി എന്നിവര്‍ സംസാരിച്ചു.
പുല്‍പ്പള്ളി സെന്റ് ജോര്ജ്യുപിസ്കൂളില് പനമരം ബ്ലേ ാക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ ജലീല്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ ട്രീസ, മാണി കെ.എം. എന്നിവര്‍ സംസാരിച്ചു. മുള്ളന്‍കൊല്ലി പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ എയു പിഎസില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുറഹ്മാന് കുട്ടി, ഹെഡ്മാസ്റ്റര് ജോണ്സണ്, മനോജ്കുമര്‍.പി.വി എന്നിവര്‍ സംസാരിച്ചു.
ബത്തേരി ദേശീയ വിരവിമുക്ത ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ വിരഗുളിക വിതരണം നടത്തി. പത്തൊമ്പത് വയസിന് താഴെയുള്ളവര്‍ക്കാണ് വിര ഗുളികകള്‍ നല്‍കിയത്. മലങ്കരവയല്‍ അംഗല്വാടിയില് നടന്ന ചടങ്ങ് നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം പി.കെ.സത്താര്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുത്തു, അംഗന്‍വാടി വര്‍ക്കര്‍ എന്‍. കെ.കൃഷ്ണകുമാരി, ആശാ വര്‍ക്കര്‍ ഷേര്‍ളി ടൈറ്റസ്, സിമിത സതീഷ്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: