കല്‍പ്പറ്റ : ഉപരിപഠനത്തിന് അര്‍ഹത നേടിയ ജില്ലയിലെ എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും പ്ലസ്വണ് പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക സ്പോട്ട് അഡ്മിഷന് ക്യാമ്പിലൂടെ 336 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കി. മാനന്തവാടി താലൂക്കിലെ 114 പേര്‍ക്കും വൈത്തിരി താലൂക്കിലെ 112 പേര്‍ക്കും ബത്തേരി താലൂക്കിലെ 110 പേര്‍ക്കുമാണ് പ്രവേശനം ലഭിച്ചത്. സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് എന്നീ കോഴ്സുകളിലാണ് പ്രവേശനം നല്‍കിയത്.
വൈത്തിരി താലൂക്കിലെ കുട്ടികള്‍ക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും മാനന്തവാടി താലൂക്കിലെ കുട്ടികള്‍ക്ക് മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ബത്തേരി താലൂക്കിലെ കുട്ടികള്‍ക്ക് ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് സ്പോട്ട് അഡ്മിഷന് ക്യാമ്പുകള്‍ നടത്തിയത്. കല്‍പ്പറ്റയില്‍ നടന്ന ക്യാമ്പ് ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ സന്ദര്‍ശിച്ചു.
ഹയര്‍ സെക്കന്‍ഡറി വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, കലക്ടറേറ്റിലെ ട്രൈബല്‍ സെല്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: