പുല്‍പ്പള്ളി : പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളിലെ അമരക്കുനി, അമ്പത്താറ്, 73, കാപ്പി പ്ലാന്റേഷന്, ചെട്ടി പാമ്പ്ര, ആനപ്പന്തി, ചീയമ്പം,ഷെഡ് പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വന്യമൃഗ പ്രതിരോധ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമടക്കം പുല്‍പ്പള്ളി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് ജനകീയ മാര്‍ച്ചുംധര്‍ണ്ണയും നടത്തി.
അമരക്കുനി മുതല്‍ ബൊമ്മന് കോളനി വരെ കൃഷിയിടത്തിന്റേയും വനത്തിന്റേയും അതിര്‍ത്തിയിലൂടെ റെയില്‍ ഫെന്‍സിംഗ് സ്ഥാപിച്ച് വന്യമൃഗങ്ങളെ തടയുക, കൃഷിയിടത്തില്‍ താമസമാക്കിയിരിക്കുന്ന വന്യമൃഗങ്ങളെ കൂടുവച്ച് പിടിച്ച് ഉള്‍ക്കാട്ടില്‍ വിടുക, വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ യഥാര്‍ത്ഥ നഷ്ടം കണക്കാക്കി നഷ്ടപരിഹാര തുക ഉടന്‍ വിതരണം ചെയ്യുക, വനനിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കുക, കാടും നാടും തമ്മില്‍ വേര്‍തിരിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
മാര്‍ച്ച് പുല്‍പ്പളളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. കൊടിയംപുരത്തില് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.ജെ.പോള്‍, കെ.കെ.അബ്ര ാഹം, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ സുമി അപ്പി, ഗ്രാമപഞ്ചായത്തംഗംടി.വി.അനിമോന്, പൂതാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പ്രിയ മുരളീധരന്, വിവിധ കക്ഷി നേതാക്കളായ രാഘ വന്‍ പാമ്പ്ര, പി.എസ്.വിശ്വംഭരന്,വില്‍സണ്‍ നെടുംങ്കൊമ്പില്, വി.ബി.ബോളന്, എന്‍.യു.ഇമ്മാനുവല്‍, ഗോപാലകൃഷ്ണന്, ബെന്നി കുറുംമ്പാലക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: