ബത്തേരി : രാമായണ മാസാചരണ സമാപനത്തിന്റെ ഭാഗമായി ഒരുക്കുന്ന പതിനൊന്നാമത് രാമായണ പാഠശാലയ്ക്കും സദ്ഗമയ എന്ന സാമൂഹ്യ ബോധവത്ക്കരണ പരിപാടിക്കും ഒരുക്കങ്ങള്‍ പൂത്തിയായതായി മഹാഗണപതി ക്ഷേത്ര സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ആഗസ്റ്റ് 13,14 തീയ്യതികളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്നേഹവും ത്യാഗവും വിനയവുമെല്ലാം പുതിയകാലത്തിന് അന്യമാകുകയും സ്വാര്‍ത്ഥതയും സുഖലോലുപതയും ഉപഭോഗ ചിന്തയും ഏറിവരികയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് കുടുംബ ബന്ധങ്ങളോടും സമൂഹത്തോടും പ്രിബദ്ധതയും കടപ്പാടുമുളളവരാക്കി പുതിയ തലമുറയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സദ്ഗമയ പരിപാടി നടത്തുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി.
13ന് നടക്കുന്ന രാമായണ പാഠശാലയില്‍ കേസരി പത്രാധിപര്‍ എസ്.ആര്.മധു മുഖ്യപ്രഭാഷണം നടത്തും. കെ.എം.ബാലകൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്ര സമിതി പ്രസിഡണ്ട് കെ.ജി.ഗോപാല പിളള ഉദ്ഘാടനം ചെയ്യും.
14ന് നടക്കുന്ന സദ്ഗമയ ബോധ വത്ക്കരണ പരിപാടി ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഠനത്തില്‍ ഉന്നത വിജയം നേടിയ എഴുപതോളം കുട്ടികള്‍ക്കുളള സ്ക്കോളര്ഷിപ്പുകളുടെ വിതരണം ബത്തേരി നഗരസഭാ ചെയര്മാന് സി. കെ.സഹദേവന് നിര്‍വഹി ക്കും. പ്രശസ്ത മനശാസ്ത്ര വിദഗ്ദനും പരിശീലകനുമായ അനൂപ് വൈക്കം നയിക്കുന്ന ക്ലാസ്സുകളും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ മഹാഗണപതി ക്ഷേത്ര സമിതി ഭാരവാഹികളായ അഡ്വ.കെ.എ. അശോകന്, വാസു വെളളോത്ത്, സുരേന്ദ്രന് ആവേത്താന്‍, കെ.സി.കുട്ടികൃഷ്ണന്, ഡി.പി.രാജശേഖരന്, പി.എം.സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: