മൂപ്പൈനാട് : ഭാരതീയ ജനതാപാര്‍ട്ടി മൂപ്പൈനാട് പഞ്ചായത്ത് 134 ാം നമ്പര്‍ ജയ്ഹിന്ദ് ബൂത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രമേഷ് കെ. (പ്രസിഡന്റ്), പവനന് (വൈസ് പ്രസിഡന്റ്), പ്രണേഷ് കെ. (സെക്രട്ടറി), രണ്‍ധീര്‍ സിംഗ് (ജോ. സെക്രട്ടറി). സെല്വന് (ഖജാന്‍ജി), കമ്മിറ്റി അംഗങ്ങളായി സുരേഷ്, അഭിലാഷ്, ജയന്, ചന്ദ്രന് ജയ്ഹിന്ദ് എന്നിവരെയും തിരഞ്ഞെടുത്തു.
തകര്‍ന്നു കിടക്കുന്ന മുക്കില്‍ പീടിക – ജയ്ഹിന്ദ് കോളനി റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും ജയ്ഹിന്ദ് കോളനിയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രവി പാലാട്ട്, ഉദയന്‍, ലിജീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: