വള്ളിക്കുന്ന്: അത്താണിക്കല്‍ പാറക്കണ്ണിയിലെ കാരുണ്യ സ്വയം സഹായ സംഘം കോഴിക്കോട് കോംട്രസ്റ്റും കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. പി.അബ്ദുള്‍ ഹമീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
എം.മേച്ചരി വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ശോഭന, പി.ഐ.ഉണ്ണികൃഷ്ണന് നായര്‍, സി.ഉണ്ണിമൊയ്തു, നമ്പാല അനൂപ്, സി.സി.രാജേഷ്, സി.മണിക്ഠന്, സി.നന്ദകുമാര്‍, എം.വിജയന് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച കവിയത്രി ഷീജ വക്കം, സി.സി.ജിനി, എം.നിവേദിത, സി.വി.ഹര്‍ഷ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ എംഎല്‍എ വിതരണം ചെയ്തു. കിഡ്നികള്‍ രണ്ടും പ്രവര്‍ത്തന രഹിതമായ പാളകണ്ടി ശാന്തക്കുള്ള ചികിത്സ സഹായം കാരുണ്യ എക്സിക്യുട്ടീവ് അംഗം പറമ്പില്‍ ദിനേശന് സഹായക കമ്മറ്റിക്ക് നല്കി. കാരുണ്യ സ്വയം സഹായക സംഘത്തിലെ അംഗങ്ങളുടെ അവയവദാന സമ്മതപത്രം മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സിറിയക് ജോബിന് കൈമാറി.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ നന്മയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: