കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്തിലെ കുന്നത്തുകരയില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുവാനും സംഘര്‍ഷം സൃഷ്ടിക്കുവാനും ആസൂത്രിത നീക്കം നടക്കുന്നതായി പരാതി. കഴിഞ്ഞദിവസം ടെമ്പോട്രാവലറിലെത്തിയ 12 അംഗ സംഘമാണ് പ്രദേശത്തെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചത്. തമിഴ് നാട്ടുകാരായ തൊഴിലാളികളുടെ താമസ സ്ഥലത്ത് എത്തി ഇവര്‍ക്ക് പണവും വസ്ത്രങ്ങളുമടക്കം നല്കി പ്രലോഭിപ്പിച്ച് മതപരിവര്ത്തന് ശ്രമിക്കുന്നതായാണ് പരാതി ഉയരുന്നത്. മുമ്പ് ഇവിടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ സഹായത്തോടെയാണ് ഈ നീക്കമെന്ന് നാട്ടുകാര്‍ പറയുന്നു. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമയുടെ അറിവോ അനുമതിയോ കൂടാതെ പുറത്തുനിന്നെത്തിയവര്‍ ഇവിടെ കടന്നുകയറിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരുമായി ഇവര്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് ആറന്മുള പോലീസെത്തി വാഹനവും ആളുകളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ രണ്ടുപേരെ രക്ഷപെടാന്‍ പോലീസ് സഹായിച്ചെന്ന് കാണിച്ച് നാട്ടുകാര്‍ പരാതിപ്പെടുകയും ചെയ്തു. കുന്നത്തുകരയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: