പൊങ്ങിനി : ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രാമായണവും വേദവും ഗീതയും സംസ്കൃതവും പഠിപ്പിക്കാനായി ആദ്ധ്യാത്മിക-സാംസ്ക്കാരിക കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതി തയ്യാറാക്കുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മാറോളി. പൊങ്ങിനി ക്ഷേത്രത്തില്‍ നടന്നുവന്ന രാമായണ മത്സരങ്ങളുടെ സമാപനസമ്മേളനവും ആദരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങള്‍ വ്യക്തിത്വ വികസനത്തിനും ജീവിത മാര്‍ഗ്ഗ ദര്ശ്ശനത്തിനുമുള്ള കേന്ദ്രങ്ങളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിത്യ രാമായണ പാരായണം നടത്തുന്നവരെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി.
മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ എ.അനന്തകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം മെമ്പര്‍ സരള ഉണ്ണിത്താന്, നീലേശ്വരം ഭാസ്ക്കരന്‍, ഒ.ടി.പത്മനാഭന്, എം. ടി.കുമാരന്, ഒ.ടി.ബാലകൃഷ്ണന്, ഒ.ടി.മുരളീധരന്, എം.ഗംഗാധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: