ബത്തേരി : ജനുവരി 26, ആഗസ്റ്റ് 15, ഒക്ടോബര്‍ രണ്ട് തുടങ്ങിയ ദേശീയ ദിനങ്ങള്‍ പ്രവൃത്തിദിനങ്ങളാക്കണമെന്ന് എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സ്വതന്ത്ര്യ, റിപ്പബ്ലിക് ദിന പരേഡുകള്‍ക്കും സേവനവാരത്തിനുമപ്പുറം ദിനാഘോഷങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് മാറ്റം ആവശ്യമാണെന്നും ദേശീയ ആഘോഷങ്ങളുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഇത്തരം സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പ്രകാശ് ആവശ്യപ്പെട്ടു. ബത്തേരിയില്‍ എന്‍ജിഒ സംഘ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുക, വന്യമൃഗശല്യത്തില്‍നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, തുടങ്ങിവെച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുക, ജീവനക്കാര്‍ക്ക് ആവശ്യാനുസരണം ഹോസ്റ്റലുകളും ക്വാര്‍ട്ടേഴ്സുകളും നിര്‍മ്മിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ക്ക് സമ്മേളനം അംഗീകാരം നല്കി.
എന്‍ജിഒ സംഘ് ജില്ലാപ്രസിഡണ്ട് സി.സി.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ പി.സി.ഗോപിനാഥ്, ബിഎംഎസ് ജില്ലാപ്രസിഡണ്ട് പി.കെ.അച്ചുതന്, ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി പി. ജി.ആനന്ദ്കുമാര്‍, എന്‍ടിയു ജില്ലാ പ്രസിഡണ്ട് എന്‍.മണി മാസ്റ്റര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.കെ.സാബു, പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് എ.സി.രവീന്ദ്രന്, എബിവിപി ജില്ലാ കണ്‍വീനര്‍ ദീപു, കെജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടര്‍ സോമന്, അഡ്വ വി.പി.വേണു(അഭിഭാഷക പരിഷത്ത്), വി.കെ.വിനോദ്(കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘ്), കെ.എം.വിജയകുമാര്‍ (എല്‍ഐസി ഏജന്റ്സ് സംഘ്) ഐ.പി.കിഷോര്‍(ബിഎംഎസ്ആര്‍എ), അനില്‍കുമാര്‍(ബിടിഇഒ ട്രഷറര്‍ കോഴിക്കോട് മേഖല), കെ.ഗോപാലകൃഷ്ണന്, എം.പി.സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: