തിരുവല്ല: പഞ്ചായത്തും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മണിപ്പുഴ സഹകരണ ബാങ്ക് കെട്ടിടത്തിന് സമീപം അഴുക്ക ് ചാല് നിര്‍മ്മാണത്തിന് എത്തിയ പൊതുമരാമത്ത് വകുപ്പ് കരാര്‍ ജീവനക്കാരെ സ്വകാര്യ സ്ഥാപന ഉടമ തടഞ്ഞു.പഴയപാലത്തിന് സമീപത്തുള്ള ശ്രീവല്ലഭ ഹോട്ടല്‍ മുതല്‍ സഹകരണ ബാങ്ക് കെട്ടിടത്തിന് തൊട്ടുമുമ്പുള്ള ഭാഗംവരെ മഴയായാല്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്.ഇതേതുടര്‍ന്നാണ് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സുനില്‍കുമാറും വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ്കുമാറും നടത്തിയ ഇടപെടലിനെ തുടര്‍ന്ന് പ്രദേശത്ത് ഓവ് ചാല് നിര്‍മ്മിക്കാനെത്തിയ പൊതുമരാമത്ത് വകുപ്പ് കരാര്‍ ജീവനക്കാരെയാണ് പ്രദേശത്തെ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റ് നടത്തുന്ന വ്യക്തിയും മറ്റ് ചിലവ്യാപാരികളും ചേര്‍ന്ന് തടഞ്ഞത്.എന്നാല്‍ പ്രദേശത്തെ ബഹുഭൂരിപക്ഷം കച്ചവടക്കാരും ഓവ് ചാല്വേണമെന്ന് താല്പര്യമുള്ളവരാണ്.എന്നാല്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് സമീപമുള്ള പ്രദേശത്ത് കുറച്ച് നാള്‍മുമ്പ് സ്ഥാപന ഉടമ മണ്ണിട്ട് ഉയര്‍ത്തിയാണ് ബാക്കി പ്രദേശത്തെ വെള്ളകെട്ടിന് പ്രധാന കാരണം.തിരുവല്ലയില്‍ നിന്ന് കായംകുളത്തേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തുന്നത് വെള്ളകെട്ടിന് നടുവിലാണ്.വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ പലപ്പൊഴും ചെളിയണിഞ്ഞാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.വീതികുറഞ്ഞ റോഡിന്റെ വശത്തെ വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ താഴുന്നതും പതിവായിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ശക്തമായനിലപാടെടുക്ക ു മെന്ന് പ്രസിഡന്റ് കെ.ജി, സുനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: