കല്‍പ്പറ്റ : ഭീകരവാദികള്‍ ഇന്ത്യ വിടുക അവരെ പിന്തുണക്കുന്നവരും എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച ആഗസ്റ്റ് ഒന്‍പതിന് ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ വൈകിട്ട് നാല് മണിക്ക് പനമരത്ത് ദേശരക്ഷാ ജ്വാല സംഘടിപ്പിക്കും.
ദേശരക്ഷാ ജ്വാല പരിപാടിയില്‍ ബിജെപിയുടെയും യുവമോര്‍ച്ചയും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ആഗസ്റ്റ് 20 മുതല്‍ 30 വരെ ഇടതു സര്‍ക്കാരിന്റെ യുവജന വഞ്ചനക്കെതിരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒപ്പു ശേഖരണം നടത്തുവാനും ഭാരതീയ ജനത യുവമോര്‍ച്ച ജില്ലാ ഭാരവാഹിയോഗം തീരുമാനിച്ചു.
കല്‍പ്പറ്റയില്‍ നടന്ന യോഗം ഭാരതീയ ജനതാപാര്‍ട്ടി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം അധ്യക്ഷത വഹിച്ചു.
കെ.മോഹന്‍ ദാസ്, പി.ജി ആനന്ദകുമാര്‍ , ജിതിന് ഭാനു, പ്രശാന്ത് മലവയല്‍, അരുണ്‍ കെ.കെ, ടി.കെ.ബിനീഷ്, ഉദിഷ എ.പി, വിപിന്‍ദാസ്, അജീഷ്.എം.ആര്, സുനിത ടി. സി, എം.പി പ്രമോദ്, അശ്വിന് വിജയന്, മനോജ് എ.എ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: