തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ പൊടിയാടി മുതല്‍ നീരേറ്റുപുറം വരെയുളള നാല് കിലോമീറ്റര്‍ ദൂരത്തില്‍ രൂപപ്പെട്ടിട്ടുളള വന്‍ കുഴികള്‍ ഉടന്‍ അടച്ച് സഞ്ചാര യോഗ്യമാക്കണമെന്ന് ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ വിജയകുമാര്‍ മണിപ്പുഴ.പഞ്ചായത്ത് ഭരണസമിതി അടക്കം നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും നടപടി എടുക്കാത്ത പൊതുമരാമത്ത് വകുപ്പ് രാഷ്ട്രീയ ലക്ഷ്യംവെച്ച് പെരുമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
റോഡിന്റെ ശോച്യാവസ്ഥ കാരണം അപകടങ്ങള്‍ക്കും യാത്രാ ദുരിതത്തിനും ഇടയാക്കുന്നു്. ടാറിംഗ് പൂര്‍ണ്ണമായും ഇളകി മാറി രൂപപ്പെട്ട കുഴികളില്‍ പലതും കിടങ്ങുകള്‍ക്ക് സമാനമായി മാറിയിരിക്കുകയാണ്. വൈക്കത്തില്ലം പാലത്തിന് സമീപം, പടാരത്തില്‍ പടി, നെടുമ്പ്രം അന്തിച്ചന്തയ്ക്ക് മുന്‍വശം, കുരിശടി തുടങ്ങിയ ഭാഗങ്ങളിലാണ് റോഡ് ഏറെ തകര്‍ന്നിരിക്കുന്നത്. ഈ ഭാഗങ്ങളിലെ വലിയ കുഴികളില്‍ പെട്ട് നിയന്ത്രണം തെറ്റുന്ന ഇരുചക്ര വാഹന യാത്രികര്‍ക്ക് പരുക്കേല്‍ക്കുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്. മഴ പെയ്യുന്നതോടെ കുഴികളില്‍ വെളളം നിറയുന്നത് മൂലം വഴിയും കുഴിയും തിരിച്ചറിയാനാകാതെ നിരവധി ഇരുചക്ര വാഹന യാത്രികരാണ് ഇവിടെ നിലതെറ്റി വീഴുന്നത്. റോഡിലെ വന്‍ ഗര്‍ത്തങ്ങള്‍ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. ചക്കുളത്ത് കാവ് ക്ഷേത്രത്തിലെ പൊങ്കാലയുമായി ബന്ധപ്പെട്ട് റോഡില്‍ വര്‍ഷം തോറും നാമമാത്രമായ അറ്റകുറ്റപണികള്‍ നടത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അതു പോലും നടത്താന്‍ അധികൃതര്‍ തയാറായില്ല. റോഡിന്റെ ശോച്യാവസ്ഥ പരിഹരക്കണമെന്ന് ആവശ്യപ്പെട്ട് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സുനില്‍ കുമാര്‍ അടക്കമുളള ജനപ്രതിനിധികള്‍ ഒട്ടേറെ നിവേദനങ്ങള്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല എന്നും വിജയകുമാര്‍ മണിപ്പുഴ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: