ചുള്ളിയോട് : നെന്മേനി ഗ്രാമപഞ്ചായത്തില്‍ ഡിഫ്ത്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, ചുള്ളിയോട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീത കെ.സി, ആരോഗ്യവകുപ്പ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, ആശാവര്‍ക്കര്‍മാരും സ്ഥലം സന്ദര്‍ശിക്കുകയും 150-ാളം വീടുകളില്‍ സന്ദര്‍ശിച്ചു.
തൊണ്ട വേദനയോ അനുബന്ധ അസുഖങ്ങളോ ഉള്ളവര്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സംശയമുള്ളവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഉച്ചയ്ക്കു ശേഷം ആനപ്പാറ ഹൈസ്കൂളില്‍ വെച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തുകയും ആവശ്യമായ ബോധവത്കരണം നല്‍കുകയും ചെയ്തു. ഇന്ന് സ്കൂളില്‍ പി.റ്റി.എ മീറ്റിംഗ് നടത്തുന്നതിനും, ഡിഫ്ത്തീരിയയെക്കുറിച്ച് ഡോ.ജിതേഷ് ( ആര്.സി.എച്ച് ഓഫീസര്‍) ക്ലാസ്സ് എടുക്കു ന്നതിനും തീരുമാനിച്ചു. തൊണ്ടവേദനയോ, തൊണ്ടയ്ക്ക് അസ്വസ്ഥതയോ ഉളളവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തി ഡിഫ്ത്തീരിയ ലക്ഷണമാണോ എന്ന് പരിശോധിക്കേണ്ട താണെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. ആശാ ദേവി അറിയിച്ചു. രോഗ സംശയമോ സ്ഥിരീകരണമോ ഉണ്ടായാല്‍ ആ വിടിന്റെ ചുറ്റുമുളള നൂറ് വീടുകള്‍ സര്‍വ്വേ നടത്തി അവിടെ ആര്‍ക്കെങ്കിലും തൊണ്ടക്ക് അസുഖമുണ്ടെങ്കില്‍ അവരെ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയരാക്കുകയും ആവശ്യമെങ്കില്‍ അടിയന്തിരമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്.
മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഡിഫ്തീരിയക്ക് ചികിത്സ ലഭ്യമായിട്ടുളളത്. രോഗിയുടെ വിട്ടിലുളളവര്ക്ക് പ്രതിരോധത്തിന് എറിത്രോമൈസിന് ഗുളികകള്‍ നല്‍കും. രോഗപ്രതിരോധ കുത്തിവെയ്പിന് വിമുഖത കാണിക്കുന്നവരിലാണ് ഡിഫ്തീരിയ രോഗം ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: