മീനങ്ങാടി : മീനങ്ങാടി ടൗണില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഗതാഗത കുരിക്കിന് പരിഹാരം കാണാന്‍ മീന ങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.അസൈനാരുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ ഉളളവരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രത്യേക ഉപസമിതി ടൗണില്‍ പഠനം നടത്തി.
വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന ഈ സാഹചര്യത്തില്‍ കര്‍ശനമായ ട്രാഫിക്ക് നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്.
പാര്‍ക്കിങ്ങിനായി ചില ഭാഗങ്ങള്‍ മാറ്റിവെക്കും. കടകളിലേക്ക് വരുന്ന ഉപഭോക്താക്കള്‍ വ്യാപാര സ്ഥാപനങ്ങളുടെ മുന്പില് ഇരുപത് മിനിറ്റില്‍ അധികം പാര്‍ക്ക് ചെയ്യാന്‍ പാടില്ല, തുടങ്ങിയ ചില നിയമങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും സൈന്‍ ബോര്‍ഡുകള്‍ എല്ലാം നിര്‍മ്മിച്ച ശേഷം സെപ്റ്റംബര്‍ ഒന്നാം തിയതി മുതല്‍ പുതുക്കിയ ട്രാഫിക് പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും മീനങ്ങാടി എഎസ്ഐ സി.വി. ജോര്‍ജ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: