ആലത്തൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം ഏകീകൃത ദേവസ്വം ബോര്‍ഡ് നിയമമാക്കണമെന്ന് ആലത്തൂര്‍ ചിറ്റൂര്‍ താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രവര്‍ത്തക സമിതി ബഡ്ജറ്റ് സമ്മേ ഇനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. മുന്നോക്ക വികസന കോര്പ്പറേഷന് വഴി അര്‍ഹരായവര്‍ക്ക് തൊഴില്‍ സംരം’ങ്ങള് ആരം’ിക്കുന്നതിനുള്ള ധനസഹായ പദ്ധതി ആരം’ിക്കണമെന്നു ആവശ്യപ്പെട്ടു.
സാമൂഹ്യ ക്ഷേമ പദ്ധതിക്ക് മുന്‍തൂക്കം നല്കിയ ബഡ്ജറ്റില്‍ ചികിത്സാ, വിവാഹ ധനസഹായം, ‘വനദാന പദ്ധതി എന്നിവയ്ക്കായി 10 ലക്ഷവും വിദ്യാ’്യാസ സ്കോളര്‍ഷിപ്പിനായി 1 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. കലാസാംസ്ക്കാരിക്ക പദ്ധതിയിലുള്‍പ്പെടുത്തി തിരുവാതിര കളിമഹോത്സവത്തിനായി ഒന്നേമുക്കാല്‍ ലക്ഷവും ആദ്ധ്യാത്മിക പഠന ഗ്രാന്റിന് ഒരു ലക്ഷവും വകയിരുത്തി.മന്ദിര നിര്‍മ്മാണത്തിന് 15 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രസിഡന്റ് അയ്യഴി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.കെ.ബാലചന്ദ്രന് ബഡ്ജറ്റും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഉണ്ണി, ഗോപിനാഥന്, രാജശേഖരന്, വിനോദ് ചന്ദ്രന്, ജയപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: