കൊല്ലങ്കോട്: കര്‍ക്കിടകത്തിലും കനിയാത്ത മഴ പാലക്കാട് കിഴക്കന്‍ മേഖലയായ ചിറ്റൂര്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യത്തിനും വെള്ളമില്ലാതെ വലയുന്നു. ആനമല മലനിരകളില്‍ നിന്നും ഒഴുകിവരുന്ന വെള്ളത്തെ ആശ്രയിച്ചാണ് കൃഷി നിലനില്‍ക്കുന്നത്. അന്തര്‍ സംസ്ഥാന നദീജല കരാര്‍ നിലവില്‍ വന്നതോടെ വര്ഷപാതങ്ങളില് അധികമായി വരുന്ന വെള്ളം പ്രത്യേകമായി നിശ്ചയിച്ച അളവില്‍ കേരളത്തിന് ലഭിക്കുന്ന ക്രമീകരണമാണുള്ളത്. കേരളത്തിന്റെ ഭൂപ്രദേശത്തുള്ള പറമ്പിക്കുളം ഡാമില്‍ നിന്നും തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആളിയാര്‍ ഡാമിലെത്തുന്ന വെള്ളത്തില്‍ അധികമായി ഒഴുക്കിവിടുന്ന വെള്ളമാണ് കേരളത്തിന് ലഭിക്കുന്നത്. കരാര്‍ പ്രകാരം കേരളത്തിനെ അവകാശപ്പെട്ട ജലം തമിഴ്നാട് സര്‍ക്കാര്‍ തരാതെ ചൂഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിന് അര്‍ഹമായ ജലം ചോര്‍ത്തിയെടുക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ പുതിയ കനാല്‍ നിര്‍മ്മിക്കുന്നു. മണ്‍സൂണിലും മറ്റും ആനമല പുഴയിലെക്ക് ഒഴുക്കി വിടേണ്ട അധികജലം 20 കോടി രൂപ ചെലവഴിച്ച് ആറ് കിലോ മീറ്റര്‍ നീളം വരുന്ന കനാല്‍ നിര്‍മ്മിച്ചാണ് ആളിയാറിലേക്ക് കൊണ്ടു പോകുന്നത്. മുമ്പ് ചെറിയ തോടായിരുന്നത് ഇപ്പോള്‍ വലിയ കനാലാക്കി വികസിപ്പിച്ചിരിക്കുകയാണ്. അന്തര്‍ സംസ്ഥാന നദീജല കരാര്‍ തമിഴ്നാട് ഏകപക്ഷീയമായി ലംഘിക്കുന്നതിന്റെ തെളിവാണ് പുതിയ കനാല്‍ നിര്‍മ്മാണം. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് സേത്തുമടക്കടുത്തുള്ള സര്‍ക്കാര്‍പതി പവര്‍ഹൗസില്‍ വൈദ്യുതി ഉത്പ്പാദിപ്പിച്ച ശേഷം ഒഴുക്കി വിടുന്ന അധികജലവും മഴവെള്ളവുമാണ് താഴെയുള്ള വിയറില്‍ പ്രത്യേക ഷട്ടറുകള്‍ സ്ഥാപിച്ച് പുതിയതായി നിര്‍മ്മിക്കുന്ന കനാലിലൂടെ ആളിയാറിലേക്ക് കൊണ്ടു പോകുന്നത്.
മഴക്കാലത്ത് അധികം ലഭിക്കുന്ന വെള്ളം ഈ വിയറില്‍ നിന്നു ആനമല പുഴയിലുടെ മണക്കടവിലും പിന്നീട് കേരളത്തിലെ മൂലത്തറ ഗൈുലേറ്ററില്‍ എത്തിച്ച് ചിറ്റൂര്‍ പുഴയിലേക്ക് തുറന്നു വിടുകയുമാണ് ചെയ്യുന്നത്. പുതിയ കനാല്‍ നിര്‍മ്മിക്കുന്നതിലൂടെ മഴക്കാലത്ത് അധികമായി ഒഴികിയെത്തുന്ന വെള്ളം ആളിയാറിലേക്ക് തിരിച്ച് വിടാന്‍ തമിഴ്നാടിന് കഴിയും. കേരളത്തിനു ലഭിക്കേണ്ട അധികജലം ഇതുമൂലം നഷ്ടപ്പെടും. സര്‍ക്കാര്‍പതിക്ക് താഴെയുള്ള വിയറില്‍ നിന്ന് പറമ്പിക്കുളം വരെ ആറു കിലോമീറ്റര്‍ ദൂരം പുതിയകനാല്‍ നിര്‍മ്മിക്കാന്‍ 20 കോടി രൂപയുടെ പദ്ധതിയാണ് തമിഴ്നാട് ജലസേചന വകുപ്പ് തയ്യാറാക്കായിരിക്കുന്നത്. 2016 മാര്‍ച്ച് 2നാണ് നിര്‍മ്മാണം തുടങ്ങിയത്. 18 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാണ് കരാറില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
തമിഴ്നാടും കേരളവും തമ്മില്‍ 1958 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ 1970 വെച്ച് 29 ന് ആണ് പറമ്പിക്കുളം ആളിയാര്‍ അന്തര്‍ സംസ്ഥാന നദീജല കരാര്‍ ഒപ്പുവെച്ചത്. ചിറ്റൂര്‍ പുഴ പദ്ധതി നദീതടത്തില്‍ ഇരുപ്പൂവല്‍ കൃഷിക്കായി 7.250 ടിഎംസി വെള്ളം മണക്കടവ് വിയറില്‍ നിന്നും ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. പാലാര്‍, ആളിയാര്‍ നദികളില്‍ മഴക്കാലത്ത് ലഭിക്കുന്ന അധിക വെള്ളവും വിട്ടു നല്‍കണം. പുതിയ കനാലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കേരളത്തിനെ കിട്ടേണ്ട അധിക വെള്ളം കിട്ടാതാകും. കരാര്‍ നിലവില്‍ വന്ന ശേഷവും തുടരെ കരാര്‍ ലംഘനമാണ് തമിഴ്നാട് സര്‍ക്കാര്‍ ചെയ്യുന്നത്.
ചിറ്റൂര്‍ പുഴയുടെ കൈവരികളായ നല്ലാര്‍ ഉള്‍പ്പെടെയുള്ള പുഴകളിലെ വെള്ളം കോണ്‍ണ്ടൂര്‍ കനാല്‍ വഴി തടഞ്ഞ് തിരുമൂര്‍ത്തി ഡാമിലേക്കും ഉപ്പിലാറ്റില്‍ നിന്നും മറ്റു അരുവികളില്‍ നിന്നും ആളിയാറില്‍ നിര്‍ത്തേണ്ട ജലം ഒമ്പത് ഭാഗത്ത് ഷട്ടറിട്ട് കടത്തിക്കൊണ്ടു പോകുന്നതും നേരത്തെ കണ്ടെത്തിയിരുന്നു. ഷോളയാര്‍ റിസര്‍വോയറില്‍ നിന്ന് രണ്ട് സ്പില്‍വെ നിര്‍മ്മിച്ച് തമിഴ്നാട്ടിലേക്ക് വെള്ളം തിരിച്ചുവിട്ടിട്ടുണ്ട്. ഇത്രയധികം കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തി സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് ഒരു നടപടിയും കേരള സര്‍ക്കാര്‍ എടുത്തിട്ടില്ല. 1993 മാര്‍ച്ച് 31 നാണ് അന്തര്‍ സംസ്ഥാന നദീതട കരാറുകളിലെ ലംഘനങ്ങളെ കുറിച്ച് നിയമസഭയില്‍ വിഷയം അവതരിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് 1993 മെയ് 25 ന് സ്പീക്കര്‍ ഇതിനെ കുറിച്ച് പഠിക്കാന്‍ നിയമസഭാ സമിതി രൂപവത്ക്കരിച്ചു. സര്‍ക്കാരുകള്‍ മാറി മാറി വന്നതല്ലാതെ കരാറുകള്‍ പുതുക്കുന്ന കാര്യത്തില്‍ ശ്രദ്ധിച്ചില്ല. ആളിയാറില്‍ നിന്നും തൂക്കക്കടവിലെത്തുന്ന വെള്ളം പിന്നീട് മൂലത്തറ റിസര്‍വോയറില്‍ എത്തിയാണ് ചിറ്റൂര്‍ പുഴ പദ്ധതിയ്ക്കും വലത് ഇടത് കെനാല് വഴികാര്‍ഷികാവശ്യത്തിനും വെള്ളം തിരിച്ചുവിടുന്നത്.
ഇടതു കനാല്‍ വഴി വിടുന്ന വെള്ളം കമ്പാലത്തറ ഏരായിലെത്തി ഇവിടെന്ന് കനാല്‍ വഴി കന്നിമാരിയിലെത്തി ചെറു കനാല്‍ വഴി മീങ്കര ഡാം നിറയ്ക്കാന്‍ കഴിയും. ലിങ്ക് കനാല്‍ വഴി ചുള്ളിയാര്‍ ഡാം നിറച്ചാല്‍ മാത്രമേ 5 പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയും കാര്‍ഷിക ആവശ്യവും നിറവേറ്റാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: