സ്ഫോടക വസ്തു നിയമങ്ങള്‍ സംബന്ധിച്ചും സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചും ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടേയും കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിശ്വാസിന്റേയും ആ’ിമുഖ്യത്തില്‍ ശില്പശാല നടത്തുന്നു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആഗസ്റ്റ് ആറിന് രാവിലെ 9.30ന പ്രിന്‍സിപ്പള്‍ ജില്ല സെഷന്‍സ് ജഡ്ജിയും ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനുമായ ടി.വി അനില്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടര്‍ പി. മേരിക്കുട്ടി അദ്ധ്യക്ഷയാവും.
ജില്ല പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് മുഖ്യപ്ര’ാഷണം നടത്തും.സ്ഫോടക വസ്തു നിയമം സംബന്ധിച്ച് അഡ്വ. വി. വിജയ, സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മുന്‍ അസി.ഫോറന്‍സിക് ഡയറക്ടര്‍ അന്നമ്മ ജോണ്‍ തുടങ്ങിയവര്‍ ശില്പശാലയില് സംസാരിക്കും.വിശ്വാസ് സെക്രട്ടറി പി.പ്രേംനാഥ്, സബ്ജഡ്ജിയും ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ രാജീവ് ജയരാജ് തുടങ്ങിയവര്‍ക്ക് പുറമെ ജില്ലയിലെ പോലീസ് , റവന്യു, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, വെടിക്കെട്ട് നടത്താന്‍ അനുമതി ലഭിച്ചവര്‍, അവരുടെ തൊഴിലാളികള്‍ തുടങ്ങിയവരും സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: