പാലക്കാട്: മന്ത്രിസഭയുടെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനോടാപ്പം ആ തിരുമാനങ്ങള്‍ക്ക് അടിസ്ഥാനമാക്കിയ രേഖകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള യുക്തിവാദി സംഘം ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെപി ശബരിഗിരീഷ് ഉദ്ഘാടനം ചെയ്തു. കെ എസ് ജയിംസ് അധ്യക്ഷത വഹിച്ചു. ഡോ. എന്‍എം അരുണ്‍, കെകെ അബ്ദുള്‍ അലി എന്നിവര്‍ ക്ലാസുകള്‍ എടുത്തു. എസ്എസ്എല്‍സി, പ്ലസ ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: