പാനൂര്‍ (കണ്ണൂര്‍): പാനൂര്‍ ടൗണില്‍ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി ഒരാള്‍ മരിച്ചു.—ആറു പേര്‍ക്ക് പരിക്ക്.—അഞ്ച് ഓട്ടോറിക്ഷകള്‍ തകര്‍ന്നു.—ഇന്നലെ രാവിലെ 12.30ഓടെയാണ് കൂത്തുപറമ്പ് ഭാഗത്ത് നിന്നും ചെങ്കല്ലുമായി പോവുകയായിരുന്ന ടെമ്പോ നിയന്ത്രണം വിട്ട് ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോകള്‍ തകര്‍ത്ത് കടയിലേക്ക് പാഞ്ഞു കയറിയത്.—
സമീപത്തെ ലോട്ടറിസ്റ്റാളില് നിന്നിറങ്ങി വരികയായിരുന്ന കൂരാറ കടേപ്രംതെരുവില് താമസിക്കുന്ന അറബിയന്റെവിട കെ.പി. ഹംസ (68) യാണ് മരിച്ചത്.
—ലോറിയ്ക്കടിയില്‍ നിന്ന് ഇയാളെ പുറത്തേടുത്ത് തലശേരി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.—ഓട്ടോ െ്രെഡവര്‍മാരായ വളളങ്ങാട്ടെ അശോകന് (52), ഷിജിന് (27), മൊകേരിയിലെ സുരേഷ് (48), കൂരാറയിലെ സജീവന് (36) എന്നിവര്‍ക്കും, പ്ലസ്ടു വിദ്യാര്‍ത്ഥികളായ കണ്ണങ്കോട്ടെ അതുല്‍, അമല്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.—സ്റ്റാന്‍ഡിലെ അഞ്ച് ഓട്ടോകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തെ വൈദ്യൂതി തൂണും തകര്‍ന്നു.—
അപകടം നടന്ന ഉടന്‍ െ്രെഡവറും, കൂടെയുണ്ടായിരുന്ന രണ്ടുപേരും ഓടി രക്ഷപ്പെട്ടു.—നാട്ടുകാരും, പോലീസുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.—ലോറി പാഞ്ഞു കയറുന്നത് നേരില്‍ കണ്ടവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തമൊഴിവായി.—എന്നും തിരക്കുളള റോഡില്‍ കര്‍ക്കടക വാവായതിനാല്‍ ആളുകള്‍ കുറവായത് വന്‍ അപകടം ഒഴിവായി. മറിയമാണ് ഹംസയുടെ ഭാര്യ. മക്കള്‍: മുഹമ്മദ്റാഫി, ഫൈസല്‍, ഹാരിസ്, ബഷീര്‍, റസാഖ്.— മരുമക്കള്‍: ഹന്നത്ത്, മുഫീദ, അസീന, സാഹിന, ആയിഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: