പുല്‍പ്പള്ളി : കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങള്‍ കടന്നുവന്ന് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരും വനം വകുപ്പും ഏറ്റെടുക്കണമെന്ന് എഫ് ആര്‍എഫ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കൃത്യമായ അതിരുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ വനത്തില്‍ നിന്നെത്തുന്ന വന്യജീവികള്‍ കര്‍ഷകരെ നിരന്തരം ശല്യപ്പെടുത്തുകയും നാശനഷ്ടങ്ങള്‍ക്ക് കൃത്യമായ നഷ്ട പരിഹാരം പോലും നല്‍കാത്ത അവസ്ഥയാണ് നിലവില്‍.
എവിടെയങ്കിലും നായാട്ട് സംഘങ്ങള്‍ അക്രമങ്ങള്‍ കാണിച്ചാല്‍ അതിന്റെ പേരില്‍ കര്‍ഷകനെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം. വര്‍ഷങ്ങളായി താമസിച്ചുവരുന്ന സ്ഥലത്ത് കര്ഷകന് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണ് വനം വകുപ്പുണ്ടാക്കുന്നത്. മൃഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കര്‍ഷകരെ ശത്രുവായി കാണാതെ അവരേയും ചേര്‍ത്ത് ശാശ്വത പരിഹാരത്തിനായി ചര്‍ച്ചക്ക് സര്‍ക്കാരും വനംവകുപ്പും തയ്യാറാകണം.
വനംവകുപ്പിന്റെ കര്‍ഷക പീഡന നയം ഉടനടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് സംസ്ഥാന കമ്മറ്റി രൂപം നല്‍കുമെന്ന് അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ബേബി സക്കറിയാസ്, മാര്ട്ടിന് തോമസ്, എന്‍ ജെ ചാക്കോ, എ എന്‍ മുകുന്ദന്, ടി ഇബ്റാഹിം, എ ഇ തോമസ്, പി എം ജോര്‍ജ്ജ്, ജെയിംസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: