തിരുനെല്ലി :കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് തിരുനെല്ലിയിലെത്തിയ ആയിരക്കണക്കായ ഭക്തജനങ്ങള്‍ക്ക് ചുക്കുകാപ്പിയും ലഘുഭക്ഷണവും നല്കി സേവാഭാരതി പ്രവര്‍ത്തകര്‍ മാതൃകയായി.സേവഭാരതി മാനന്തവാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഇത്തവണയും സൗജന്യ ചുക്കുകാപ്പി വിതരണം നടത്തിയത്.അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം ബലിതര്‍പ്പണത്തിനായി എത്തിച്ചേര്‍ന്ന ഭക്തജനങ്ങള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് അനുഗ്രഹാശിസുകള്‍ ചൊരിഞ്ഞാണ് മടങ്ങിയത്.സേവാഭാരതി മാനന്തവാടി താലൂക്ക് സമിതി പ്രസിഡന്റ് സുന്ദരന്‍ തോണിച്ചാല്‍,സെക്രട്ടറി സാജുവെണ്മണി,വി.എ.സുരേഷ്,
ബാബുരാജ്തോണിച്ചാല്,സെന്തില്‍വേല്‍,വാസുകോളേരി,ശ്രീനിവാസന് ചൊവ്വ, പ്രദീപ്കുമാര്‍,വി.എ.സുരേഷ്, പുനത്തില്‍ കൃഷ്ണന്,എം.ആര്.മനോജ്,സുഭാഷ് കൊയിലേരി) എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: