തിരുവല്ല: കെഎസ്ആര്‍ടിസി സ്റ്റേഷനില്‍ കെറ്റിഡിഎഫ്സി പാര്‍ക്കിംങ് ഫീസ് വര്‍ദ്ധിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം.നിരക്ക് വര്‍ദ്ധനവിനെതിരെ ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ബി.ജെ.പി സംസ്ഥാന ട്രഷറാര്‍ കെ.ആര് പ്രതാപചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്തു.പാര്‍ക്കിങിന്റെ പേരില്‍ നടത്തുന്ന തീവെട്ടിക്കൊളള അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരക്ക് വര്‍ദ്ധനവിനെതിരെ ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവരുടെ നയം സ്വകാര്യ വെളളാനകളേക്കാള് ഭീകരമാണ്, ജനപ്രതിനിധികളുമായും രാഷ്ട്രീയ-വ്യാപാര സംഘടകളുമായും ചര്‍ച്ച ചെയ്ത് മാത്രമേ ഫീസ് വര്‍ദ്ധിപ്പിക്കാവു എന്നും അല്ലത്തപക്ഷം ശക്തമായ തുടര്‍ സമരങ്ങള്‍ക്ക് ബി.ജെ.പി നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. നിയോജകമണ്ഡലം പ്രസിഡന്റ് റ്റി.കെ പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ, ജനറല്‍ സെക്രട്ടറിമാരായ സുരേഷ് ഓടയ്ക്കല്‍, എം.ഡി ദിനേശ്കുമാര്‍, വിനോദ് തിരുമൂലപുരം, ശ്യം മണിപ്പുഴ, പി.വി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. നരേന്ദ്രന് ചെമ്പകവേലില്‍, അഖില്‍, വി.കെ രാമജഷ്, ഹരിഗോവിന്ദ്, കെ.കെ രാമകൃഷ്ണ പിളള, ആര്.നധീഷ്, അശോക്കുമാര് അമ്പാടി, ശ്രീനിവാസന് പുറയാറ്റ്, ഉണ്ണികൃഷ്ണന് കടപ്ര തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: