മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മോഷണം പെരുകുന്നതില്‍ ജനങ്ങള്‍ ഭീതിയില്‍. കഴിഞ്ഞദിവസം നടമാളിക താലൂക്ക് ആശുപത്രി റോഡിലെ മൂന്ന് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു.തെങ്കരയില്‍ വെങ്ങേലത്തൊടി കല്ല്യാണിയുടെ രണ്ടരപവന്റെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തിരുന്നു. എന്നാല്‍ മുക്കുമാലയായിരുന്നു. മുണ്ടക്കണ്ണി ചാമിക്കുട്ടിയുടെ ബുക്ക് സ്്റ്റാള് കുത്തി തുറന്ന് ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 6700 രൂപയും എസ്കെ ട്രേഡേഴ്സ് എന്ന പലചരക്കു കടയില്ന്ന് 4000 രൂപയും ലിമഫൂട്ട്വെയറില്നിന്ന് 300 രൂപയും മോഷ്ടിച്ചു.മഴയായതിനാല്‍ മോഷ്ടിക്കുവാനുള്ള സൗകര്യമുണ്ടായി.
മോഷ്ടാവിന്റെ മുഖം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എസ്ഐ ഷിജു എബ്രഹാം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: