ഇന്ത്യാ ഹെല്‍ത്ത് ലൈനിന്റെ കേരള ഘടകം കൊച്ചിയില്‍ വിഎച്ച്പി അന്താരാഷ്ട്ര
വര്‍ക്കിങ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഇന്ത്യാ ഹെല്‍ത്ത് ലൈനിന്റെ കേരള ഘടകം കൊച്ചിയില്‍ വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയ ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങള്‍ കൂടിവരുന്നത് പലരും അറിയുന്നില്ലന്നും വേണ്ട സമയത്ത് ചികിത്സക്ക് വിധേയമാകാന്‍ പലര്‍ക്കും കഴിയുന്നില്ലെന്നും ഉദ്ഘാടന പ്രസംഗത്തില്‍ തൊഗാഡിയ പറഞ്ഞു. ഭാരതത്തില്‍ 30 കോടിയോളം ആളുകള്‍ ഇത്തരത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമകളാണ്. പണം ഇല്ലാത്തതിനാല്‍ പലര്‍ക്കും ചികിത്സ തേടാന്‍ കഴിയാറില്ല.
അതിന് പരിഹാരമായിട്ടാണ് ഇന്ത്യ ഹെല്‍ത്ത് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പതിനായിരത്തോളം ഡോക്ടര്‍മാരാണ് ഇന്ത്യ ഹെല്‍ത്ത് ലൈനില്‍ അംഗങ്ങളായിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ നിന്നാണ്. 2000 ഓളം ഡോക്ടര്‍മാരാണ് കേരളത്തില്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത്. പാവപ്പെട്ട ആളുകള്‍ക്ക് ആലോപ്പതി, ആയുര്‍വേദം, ഹോമിയോ ചികിത്സ സൗജന്യമായി നല്‍കും.
ചികിത്സാ ആവശ്യമുള്ളവര്‍ 18602333666 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ഡോക്ടറുടെ സേവനം കിട്ടും. ചടങ്ങില്‍ ഡോ.മല്ലിക, ഡോ.സജിത്ത് വാസുദേവന്‍, ഡോ.രശ്മി പ്രമോദ്, ഡോ.അജിതകുമാരി എന്നിവരെ ആദരിച്ചു. ഡോ.എം.സാംബശിവന് അദ്ധ്യക്ഷത വഹിച്ചു. ഡോ.പ്രേംനായര്‍, ഡോ.ജി.സതീഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: