ബത്തേരി : ആഗസ്റ്റ് പതിനേഴ് ചിങ്ങം ഒന്നിന് കര്‍ഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് വര്‍ഡ് തലം മുതല്‍ ജില്ലാ തലം വരെ മികച്ച കര്‍ഷകരെ ആദരിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. ഓരോ വര്‍ഷം കഴിയുന്തോറും ഈ രംഗത്ത് ആദരിക്കാന്‍ അര്‍ഹരായവര്‍ ഇല്ലാതാവുകയാണ്. കാര്‍ഷിക രംഗത്തേക്ക് പുതിയ തലമുറ കടന്നുവരാത്തതു തന്നെയാണ് പ്രധാന കാരണമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. ചിങ്ങം ഒന്നാകുമ്പോഴേക്കും ഓരോ ഗ്രാമ പഞ്ചായത്തിലും നിശ്ചിത എണ്ണം മാതൃകാ കര്‍ഷകരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥരും വാര്‍ഡ് മെമ്പര്‍ മാരും പെടാപാട് പെടുകയാണ്. 40 വയസിന് മുകളിലുളള കുറച്ച് സ്ഥിരം കര്‍ഷകരെ തേടിപ്പിടിച്ച് കര്‍ഷക ദിനാചരണവേദിയിലെത്തിച്ച് ചടങ്ങ് നടത്തിയതായി വരുത്തിതീര്‍ക്കുകയാണ് പലപ്പോഴും. വയനാട് പോലെ തികച്ചും കാര്‍ഷികമായ പ്രദേശത്തുപോലും കര്‍ഷകരുടെ എണ്ണം ഗണ്യമായി കുറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: