കാസര്‍കോട്: ലൗജിഹാദ്, മതപരിവര്‍ത്തനം തീവ്രവാദം തുടങ്ങിയ മത ഭീകരതയ്ക്കെതിരെ കൈകോര്‍ക്കുകയെന്ന് മുദ്രാവാക്യമുയര്‍ത്തി ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജ്യരക്ഷാ സംഗമം ആഗസ്റ്റ് മൂന്നിന് വൈകുന്നേരം മൂന്ന് മണിക്ക് പൊയിനാച്ചി ദന്തല്‍ കോളേജിന് മുന്നില്‍ നടത്തും. കേരളത്തില്‍ നിന്നും പെണ്‍കുട്ടികളെ പ്രണയിച്ചും, തെറ്റിദ്ധരിപ്പിച്ചും, മതംമാറ്റിയും ഐഎസിന്റെ ചാവേറുകളാക്കന് റിക്രൂട്ട് ചെയ്യുന്ന സെഞ്ച്വറി ദന്തല്‍ കോളേജിന് മുന്നില്‍ വെച്ച് ഹിന്ദു ഐക്യവേദി സമരപ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് ഐഎസിന്റെ വേരോട്ടം നടത്താന്‍ ശ്രമിക്കുന്ന ശക്തികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നത് വരെ സമരം തുടരുമെന്ന പ്രഖ്യാപനവുമായിട്ടാണ് ഹിന്ദു ഐക്യവേദി രാജ്യ രക്ഷാ സംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റെ സെക്രട്ടറി പി.ജെ.കണ്ണന്, വിവിധ ക്ഷേത്ര സംഘടനകളുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: