പാലക്കാട്: സിമന്റ് ലോറിയില്‍ സ്പിരിറ്റ് കടത്തിയ രണ്ടു കേസുകളില്‍ 12 പ്രതികള്‍ക്ക് തടവു ശിക്ഷ. കോയമ്പത്തൂര്‍ മധുരക്കരയിലെ സിമന്റ് ഫാക്ടറിയില്‍ നിന്ന് കേരളത്തിലേയ്ക്ക് പോകുന്ന ലോറിയില്‍ എന്ന വ്യാജേന 11,000 ലിറ്റര്‍ സ്പിരിറ്റാണ് പ്രതികള്‍ കടത്തിയത്. രണ്ടു കേസുകളില്‍പ്പെട്ട 10 പ്രതികള്‍ക്ക് ആറു വര്‍ഷം വീതം കഠിന തടവും മൂന്നു ലക്ഷം രൂപ വീതം പിഴയും, ഒരു കേസില്‍പ്പെട്ട രണ്ടു പേര്‍ക്ക് മൂന്നു വര്‍ഷം വീതം കഠിന തടവും മൂന്നു ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചത്. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി കെ.വി വിജയകുമാറാണ് ശിക്ഷ വിധിച്ചത്. 2007 ജനുവരി 17ന് പാലക്കാട് മതുര റോഡിനു സമീപത്തു നിന്നാണ് എക്സൈസ് സംഘം ലോറിയില്‍ നിന്ന് സ്പിരിറ്റ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: