മണ്ണാര്‍ക്കാട്: ആനമൂളിയിലും തത്തേങ്ങലം പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടത്തിലും രാത്രികാലങ്ങളില്‍ കാട്ടാന ശല്യം രൂക്ഷം. ഇതോടെ ജനങ്ങ്ള്‍ ഭീതിയിലായിരിക്കുകയാണ്. സീസണല്ലാത്തതിനാല്‍ തൊഴിലാളികള്പ്ലാന്റേഷനിലേക്ക് പോവാറില്ല. വെള്ളിയാഴ്ച്ച രാത്രിയും ഇവിടെ കാട്ടാന ഇറങ്ങിയിരുന്നു. ആനമൂളിയില്‍ വാഴകൃഷിയും, തെങ്ങ്,കവുങ്ങ് എന്നിവ നശിപ്പിച്ചിരുന്നു. കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരവും ജീവനും സ്വത്തിനും സംരക്ഷണവും നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: