കണ്ണൂര്‍: വളപട്ടണം പുഴയില്‍ വ്യാപകമായി നടക്കുന്ന അനധികൃത മണല്‍വാരലും വില്പനയും തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോര്‍ട്ട് അധീനതയില്‍ ഡ്രഡ്ജിംഗ് നടത്തുന്ന സഹകരണ സംഘങ്ങളുടെ കോ-ഓഡിനേഷന്‍ സംസ്ഥാനകമ്മറ്റി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്കി. വളപട്ടണം പാലത്തിന് പോലും അപകടമുണ്ടാക്കുന്ന വിധത്തില്‍ പെര്‍മിറ്റും പാസുമില്ലാതെ മാഫിയാ സംഘം മണലൂറ്റുകയാണെന്നും പോര്ട്ടിലെയും പോലീസിലെയും ഒരു വിഭാഗം ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും പരാതിയില്‍ പറയുന്നു. അനധികൃത മണല്‍വാരല്‍ തടയാനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും നടപടിയുണ്ടാകണം. ന്യായമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ പോലും മോശക്കാരായി ചിത്രീകരിച്ച് ഈ രംഗത്ത് നിന്നും ഒഴിവാക്കാനും ഡ്രഡ്ജിംഗ് സ്വകാര്യവല്‍ക്കരിക്കാനുമുള്ള ഗൂഢപദ്ധതി ഇതിന്റെ പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും കോ-ഓഡിനേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.കുഞ്ഞിരാമന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: