ദ്വാരക : രാമായണമാസാചരണത്തിന്റെ ഭാഗമായി ദ്വാരക വിവേകാനന്ദ ഭജനമഠത്തില്‍ രാമായണ നൃത്തശില്‍പ്പം അവതരിപ്പിച്ചു. രാമായണകഥയെ ആസ്പദമാക്കി സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ്സ് ആണ് കര്‍ക്കിടകം ഒന്നു മുതല്‍ മുപ്പത്തൊന്ന് വരെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നൃത്തശില്‍പ്പം അവതരിപ്പിക്കുന്നത്.പ്രശസ്ത നര്‍ത്തക ദമ്പതികളായ ശാന്താ ധനഞ്ജയന് ദമ്പതിമാരുടെ ശിഷ്യരായ ദീപ്തി പാറോല്‍, മകള്‍ അവ്യയ, പ്രദീഷ്തുരുത്തിയ എന്നിവരാണ് രാമായണ നൃത്തശില്‍പ്പം വേദികളില്‍ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: