പാലക്കാട്:വള്ളുവനാട് രക്തദാന സമിതിയും അലൈഡ് മാനേജ്മെന്റ് കോളജും അപ്സര ട്രൈനിംങ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി 31ന് രാവിലെ 9മണിക്ക് മനിശ്ശീരി അലൈഡ് കോളജ് ക്യാമ്പസില്‍ നേത്ര, ആയുര്‍വേദ, ഇഎന്‍ടി വിഭാഗങ്ങളുടെ മെഗാമെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പി.കെ.ശശി എംഎല്‍എ ഉദ്ഘാടനം ചെയ്യും. നേത്രക്യാമ്പില് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ തിമിരശസ്ത്രക്രിയ അഹല്യയില്‍ വെച്ചും ആയുര്‍വേദ മരുന്നുകള്‍ ക്യാംപില്‍ വെച്ചും നല്‍കും. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും 99954277652, 9387408936 നമ്പറില്‍ ബന്ധപ്പെടണം. പത്രസമ്മേളനത്തില്‍ ഡോ.കെ.രമാശങ്കര്‍, കെ.ബൈജു, പി.പി.രാധാകൃഷ്ണന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: