പാലക്കാട്: വാളയാര്‍ വനമേഖലയില്‍ വീണ്ടും ആനദുരന്തം. പ്രോജക്ട് എലിഫന്റ് മേഖലയായ കോയമ്പത്തൂര്‍ -വാളയാര്‍ വനമേഖലയില്‍ കേരള തമിഴ്നാട് അതിര്‍ത്തിയില്‍ എട്ടിമടക്കു സമീപമാണ് ഇന്നലെഇരുപതു വയസ്സ് വരുന്ന പിടിയാന ട്രെയിനിടിച്ച് തല്‍ക്ഷണം കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.
മംഗലാപുരത്തുനിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന വെസ്റ്റ്കോസ്റ് എക്സ്പ്രസ്സ് ട്രെയിനാണ് ആനയെ ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് കേടു പറ്റിയതും കൊക്കയിലേക്ക് തെറിച്ചു വീണതിന്റെ ആഘാതവുമാവാം മരണത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തുന്നു.
വാളയാര്‍ മധുക്കര മേഖലയില്‍ നാല്‍പ്പതു കിലോമീറ്ററില്‍ താഴെ മാത്രം വേഗമെന്ന നിയന്ത്രണം രേഖകളില്‍ ഉണ്ടെങ്കിലും നൂറു കിലോമീറ്ററിലധികം വേഗതയില്‍ ട്രെയിനുകള്‍ കടന്നുപോകുന്നത് പതിവാണെന്ന് ആനസ്നേഹികള്‍ പറയുന്നു. ക്രിയാത്മക നടപടികളെടുക്കേണ്ട വനം വകുപ്പ് നിഷ്ക്രിയരായി നോക്കി നില്‍ക്കുകയാണ്. റെയില്‍വേയും അസത്യപ്രസ്താവനകള്‍ നല്കി സ്വരക്ഷ തേടുന്നതായി കേരള-തമിഴ്നാട് വന്യജീവി സംരക്ഷകര്‍ ആരോപിക്കുന്നു.
കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ 24 ആനകള്‍ ഈ പ്രദേശത്ത് ട്രെയിനിടിച്ചുതന്നെ കൊല്ലപ്പെട്ടിട്ടുണ്ട്. ആനകളെ ട്രാക്കില്‍ കയറ്റാതിരിക്കാന്‍ വൈദ്യുതവേലി, മുള്ളുവേലി, മുളക് വേലി തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ റെയില്‍വേയും വനം വകുപ്പും കോടിക്കണക്കിനു രൂപ മുടക്കി നടപ്പാക്കിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.
വീണ്ടും ഇതുപോലുളള വിദ്യകളുമായി മുന്നോട്ടുപോയാല്‍ അതും പരാജയപ്പെടുമെന്ന് ഈ മേഖലയില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി പഠനം നടത്തുന്ന വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഓപറഞ്ഞു.
ആനകളുടെ സ്വതന്ത്ര സഞ്ചാര മേഖലയില്‍, രാജ്യത്തെ മറ്റെല്ലായിടത്തും ഇത് സംഭവിച്ചക്കുന്നുണ്ട്. രാജാജി നാഷണല്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ വേഗത കുറച്ച കാരണം കൊണ്ടുമാത്രം ട്രെയിനിടിച്ചുള്ള ആനകളുള്‍പ്പെടെയുള്ള വന്യജീവി നാശം കുറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കൂടുതല്‍ വഷളാക്കുന്നതില്‍ എന്തെങ്കിലും ഗൂഢ ഉദ്ദേശങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പരിസ്ഥിതി സ്നേഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: