നിലേശ്വരം: നീലേശ്വരത്ത് ഹൈമാസ്റ്റ് ലൈറ്റുകള്‍ നോക്കുകുത്തിയാകുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വിളക്കുകാലില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു. നീലേശ്വരം ബസ്സ്സ്റ്റാന്റില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ വിളക്കുകാലിലാണ് നാട്ടുകാര്‍ റീത്ത് സമര്‍പ്പിച്ചത്. കൂടെ മാസങ്ങളായി വെയിലും മഴയും കൊണ്ട് നശിക്കുന്ന എന്നെ രക്ഷിക്കണമെന്ന ഒരു അറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. തന്നെ രക്ഷിച്ചില്ലെങ്കില്‍ ചിറപ്പുറത്തെ മാലിന്യ സംസ്കരണ പ്ലാന്റ് പോലെയാകുമെന്നും ബോര്‍ഡില്‍ പരിഹസിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിറപ്പുറത്ത് സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ലാന്റ് ഒരു പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്നം കാരണം തുറന്ന് പ്രവര്‍ത്തിക്കാതെ നോക്കുകുത്തിയായി കിടക്കുകയാണ്. ഒരുമാസം മുമ്പാണ് ബസ്സ്റ്റാന്റ്, മാര്‍ക്കറ്റ് ജംഗ്ഷന്, കോണ്‍വെന്റ് ജംഗ്ഷന് എന്നിവടങ്ങളില്‍ നഗരസഭ മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. വിളക്കുകള്‍ സ്ഥാപിച്ചതല്ലാതെ മൂന്നെണ്ണവും കത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: